നിലവിലെ പദ്ധതികള്‍


കോപ്പേറസ് റിക്കവറി പ്ലാന്റ്

ഉല്‍പ്പന്നം- കോപ്പേറസ് (FeSO 4 .7H 2 O) ടൈറ്റാനിയം ഡയോക്‌സൈഡ് ഉത്പാദനത്തിന് ഉപയോഗിക്കുന്ന രാസദ്രവ്യത്തില്‍ നിന്നും വാക്വം ക്രിസ്റ്റലൈസേഷന്‍ വഴി കോപ്പേറസ് (ഫെസോ 4 .7 എച്ച് 2 ഒ) വേര്‍തിരിച്ചെടുക്കുന്നതിനായി കോപ്പേറസ് റിക്കവറി പ്ലാന്റ് (സിആര്‍പി) വിഭാവനം ചെയ്യുന്നു. പ്രതിദിനം 165 മെട്രിക് ടണ്‍ കോപ്പേറസ് ഉത്പാദിപ്പിക്കാനുള്ള ശേഷി പ്ലാന്റിനുണ്ട്. 2019 നവംബറോടെ പ്രാബല്യത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു.

ഫൈബര്‍ ഗ്രേഡ് പ്ലാന്റ്

ഉല്‍പ്പന്നം – ടൈറ്റാനിയം ഡൈഓക്‌സൈഡ് പിഗ്മെന്റ് (ഫൈബര്‍ ഗ്രേഡ്) നിലവിലുള്ള ഉല്പന്നത്തിന്റെ മൂല്യവര്‍ദ്ധിത രൂപമാണ് ഫൈബര്‍ ഗ്രേഡ് ടൈറ്റാറ്റാനിയം ഡൈഓക്‌സൈഡ് പിഗ്മെന്റ്. മെച്ചപ്പെട്ട ടിന്ററിംഗ് ശേഷിയും വികിരണ സവിശേഷതകളുമുള്ള ഫൈബര്‍ ഗ്രേഡ്, പ്രക്രിയക്രമങ്ങളിലെ പരിഷ്‌കാരങ്ങളിലൂടെയും ടിഐഓ2 പൊടിയുടെ അധികസംസ്‌കരണത്തിലൂടെയുമാണ് ടിടിപില്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
നിലവിലുള്ള ആഭ്യന്തര വിപണി വിഹിതം പ്രതിവര്‍ഷം ഏകദേശം 4000 മെട്രിക് ടണ്‍ സ്വരൂപിക്കാന്‍ കമ്പനിക്ക് കഴിയും. 2020 ഫെബ്രുവരിയില്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു.

ഭാവി പദ്ധതികള്‍


ടിഐഓ2വിന്റെ ഉത്പാദനപ്രക്രിയയില്‍ ലഭിക്കുന്ന ഉപോല്പന്നങ്ങളുടെയും അസംസ്‌കൃതവസ്തുക്കളുടെയും സംസ്‌കരണം വഴി മറ്റ് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുവാനുള്ള സാങ്കേതികതയും ടിടിപില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

സുരക്ഷയും പരിസ്ഥിതിയും


സുരക്ഷാ നിര്‍വഹണ വ്യവസ്ഥ

ഉല്പന്നങ്ങളിലും പ്രവര്‍ത്തനങ്ങളിലും ഉന്നതനിലവാരം പുലര്‍ത്തുന്ന ഒരു ഐഎസ്ഒ 9001: 2008 കമ്പനിയാണ് ടിടിപിഎല്‍.

സുരക്ഷാ സ്ഥിതിവിവരക്കണക്കുകള്‍: അപകടങ്ങളുടെ ആവൃത്തി അനുപാതവും തീവ്രതാനുപാതവും പരിധിക്കുള്ളില്‍ സൂക്ഷിക്കാന്‍ ടിടിപിഎല്ലിന് കഴിഞ്ഞു.

സുരക്ഷാ സമിതി: വളരെ കാര്യക്ഷമവും സജീവവുമായ സുരക്ഷാ സമിതിയിലൂടെ സുരക്ഷ, പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ എല്ലാ ജീവനക്കാരുടെയും പങ്കാളിത്തവും സഹകരണവും ടിടിപിഎല്‍ ഉറപ്പാക്കുന്നു. ജീവനക്കാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും കൂട്ടത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് സുരക്ഷാ സമിതി.

ജീവനക്കാര്‍ക്കുള്ള പരിശീലനം: സുരക്ഷ, ഓണ്‍-സൈറ്റ് അടിയന്തര പദ്ധതി, അഗ്‌നിശമന ഉപകരണങ്ങളുടെ ഉപയോഗം എന്നിവയെക്കുറിച്ചുള്ള അറിവ് പുതുക്കുന്നതിന് ജീവനക്കാര്‍ക്ക് പ്രതിമാസം സ്ഥാപനത്തിനുള്ളില്‍ വച്ച് തന്നെ സുരക്ഷാ പരിശീലനങ്ങള്‍ നല്‍കപ്പെട്ടു.

ജീവനക്കാരെ പ്രചോദിപ്പിക്കുക: സുരക്ഷയെയും പരിസ്ഥിതിയെയും കുറിച്ച് ജീവനക്കാര്‍ക്കിടയില്‍ ഉത്സാഹവും താല്‍പ്പര്യവും ഉറപ്പുവരുത്തുന്നതിനായി, ഓരോ വര്‍ഷവും സുരക്ഷ വിഷയമാക്കിക്കൊണ്ട് വ്യത്യസ്ത കാമ്പെയ്നുകളും മത്സരങ്ങളും നടത്തുകയും വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. ഒപ്പം ദേശീയ സുരക്ഷാ ഉപദേശകസമിതി സംഘടിപ്പിച്ച സംസ്ഥാനതല മത്സരങ്ങളില്‍ കമ്പനി പങ്കെടുക്കുകയും സമ്മാനങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തു.

സുരക്ഷാ പരിശോധനകള്‍: പൂര്‍ണമായ സുരക്ഷാക്രമീകരണങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനായി ബാഹ്യകേന്ദ്രങ്ങളില്‍ നിന്നും സുരക്ഷാ പരിശോധനകള്‍ നടത്തപ്പെട്ടു.

 

പരിസ്ഥിതി

കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിശ്ചയിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്ന് ഫാക്ടറി ഉറപ്പാക്കുന്നു.എക്സ്ഹോസ്റ്റ് വായുവിന്റെ ഗുണനിലവാരം നിശ്ചിതപരിധിക്കുള്ളില്‍ നിലനിര്‍ത്തുന്നു. സ്‌ക്രബറുകള്‍, ഇലക്ട്രോസ്റ്റാറ്റിക് പ്രെസിപിറ്റേറ്ററുകള്‍, ബാഗ് എയര്‍ ഫില്‍ട്ടറുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ എക്സ്ഹോസ്റ്റ് വായുവിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി കമ്പനി സ്ഥാപിച്ചിട്ടുണ്ട്.ഒരു പുതിയ അത്യാധുനിക മാലിന്യ സംസ്‌കരണ പ്ലാന്റ് പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.