സുരക്ഷാനയം

തൊഴിലാളികളുടെയും മൂന്നാംകക്ഷികളുടെയും സന്ദർശകരുടെയും സുരക്ഷ ഞങ്ങളുടെ ബിസിനസ്സ്വിജയത്തിന്അത്യന്താപേക്ഷിതമാണെന്ന്തിരിച്ചറിയുന്നു. ആളുകൾ, പ്രക്രിയകൾ, സംവിധാനങ്ങൾ, സാങ്കേതികവിദ്യകൾ, സൗകര്യങ്ങൾ എന്നിവയിൽ വ്യാപിച്ചു കിടക്കുന്ന ഞങ്ങളുടെ ബിസിനസ്സ്പ്രക്രിയകളുമായി സുരക്ഷ സംയോജിപ്പിച്ചിരിക്കുന്നു. ഉയർന്ന മാനേജ്മെന്റ്പ്രതിബദ്ധതയിലൂടെയും എല്ലാ തലങ്ങളിലുമുള്ള പ്രത്യക്ഷത്തിലുള്ള നേതൃത്വത്തിലൂടെ യുമാണ്സുരക്ഷ ഉറപ്പുവരുത്തുന്നത്.

 

ഞങ്ങളുടെപ്രധാനലക്ഷ്യങ്ങൾ

 

1.എല്ലാജീവനക്കാർക്കും സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം നൽകുകയും എല്ലാഫാക്ടറി ഇൻസ്റ്റലേഷനുകളിലും ഡിസൈൻഘട്ടം മുതൽ ഡിസ്പോസൽഘട്ടംവരെ ഉയർന്ന സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുക.

2.സുരക്ഷാവിദ്യാഭ്യാസം, പരിശീലനം, സുരക്ഷാ അവബോധ പരിപാടികൾ, സാധ്യമായ മറ്റെല്ലാമാർഗങ്ങൾ എന്നിവയിലൂടെ എല്ലാജീവനക്കാർക്കും അയൽപക്കത്തുള്ള പൗരന്മാർക്കും സുരക്ഷാ അവബോധം സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുക.

3.തൊഴിൽവേളയിൽ ഉണ്ടാകാൻ സാധ്യതയുള്ള ഏതെങ്കിലും ദുരന്തം തടയാൻ സാധ്യമായ എല്ലാനടപടികളും സ്വീകരിക്കുക, അത്യാഹിതങ്ങൾക്കായി ജാഗ്രതയും തയ്യാറെടുപ്പും കൂടാതെ ആരോഗ്യകരമായ അന്തരീക്ഷം നിലനിർത്തുകയും ചെയ്യുക.

4. സുരക്ഷ, ആരോഗ്യം, പരിസ്ഥിതിസംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട്എല്ലാ നിയമങ്ങളും നിയന്ത്രണങ്ങളും കർശനമായി പാലിക്കുന്നുവെന്ന്ഉറപ്പാക്കുക.

 

ജോലിസ്ഥല സുരക്ഷ

 

മരണനിരക്ക്തടയുന്നതിനുള്ള വേണ്ടത്ര നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിലൂടെ എല്ലാപ്രവർത്തനങ്ങളും ചിട്ടയോടുകൂടി പ്രവർത്തികമാക്കുന്നു.

മരണങ്ങളുടെ പ്രധാനകാരണങ്ങൾ, അപകടസാധ്യത തിരിച്ചറിയൽ, അപകടസാധ്യത വിലയിരുത്തലും നിയന്ത്രണവും പരിശീലനം, അറ്റകുറ്റപ്പണികൾ, അടിയന്തിര നടപടിക്രമങ്ങൾ തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്ഈ നിർദേശങ്ങൾ.

ഞങ്ങളുടെ ആരോഗ്യ-സുരക്ഷാനയം എല്ലാപ്രവർത്തനങ്ങളിലും വ്യാപിപ്പിക്കുകയും ലൈൻമാനേജ്മെന്റിലും ബിസിനസ്സ്പ്രകടനത്തിലും ഒരുപ്രധാനഉത്തരവാദിത്തമായി ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വ്യക്തമായ സംഘടനാപരമായ ഉത്തരവാദിത്തങ്ങൾ പരിശീലനം, ആശയവിനിമയം, റിസ്ക്മാനേജ്മെന്റ്പ്രക്രിയകൾ എന്നിവയുടെ ശക്തമായ ഒരുപരിശീലനതന്ത്രം ഇതിനെ പിന്തുണയ്ക്കുന്നു
ആരോഗ്യസുരക്ഷാ സംവിധാനത്തിന്റെമൊത്തത്തിലുള്ള ദിശയും കാര്യക്ഷമതയും വിലയിരുത്തുന്നതിനും അത്മെച്ചപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങൾവികസിപ്പിക്കുന്നതിനും ഒരുചിട്ടയായ റിപ്പോർട്ടിംഗ്സംവിധാനം മാനേജ്മെന്റിനെ പ്രാപ്തരാക്കുന്നു.
പതിവ്ഓഡിറ്റുകൾ (ആന്തരികവും ബാഹ്യവും), എല്ലാ നിയമനിയന്ത്രണങ്ങളും/മാനദണ്ഡങ്ങളും നടപ്പിലാക്കിയിട്ടുണ്ടെന്നും അവപാലിക്കുന്നുണ്ടെന്നും ഉറപ്പാക്കുന്നു

നിബന്ധനകൾ

1. സംരക്ഷണ ഉപകരണങ്ങൾ : തന്നിരിക്കുന്ന ജോലിക്ക്ബാധകമായ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ (പിപിഇ) നിയമങ്ങൾ എല്ലായ്പ്പോഴും പാലിച്ചിരിക്കണം.

2. ഒറ്റപ്പെടൽനടപടിക്രമം : ഐസൊലേഷൻ, ലോക്ക്-ഔട്ട്നടപടിക്രമങ്ങൾ എപ്പോഴും പാലിക്കേണ്ടതാണ്.

3. മദ്യം / മയക്കുമരുന്ന് : മദ്യം/മയക്കുമരുന്ന്ഉപയോഗിച്ചു കൊണ്ട്ഒരു വ്യക്തിയും ജോലി ചെയ്യാൻ പാടില്ല.

4. റിപ്പോർട്ടിംഗ്സംസ്കാരം : എല്ലാ പരിക്കുകളും സംഭവങ്ങളും റിപ്പോർട്ട്ചെയ്യേണ്ടതാണ്.

5. നിയമപാലനം : ബാധകമായ എല്ലാ നിയമപരമപരവും മറ്റു ആവശ്യകതകളും യഥാവിധി പാലിക്കേണ്ടതാണ്.

6. ജീവനക്കാരുടെ പങ്കാളിത്തം :ഈനയം നടപ്പിലാക്കുന്നതിൽ എല്ലാജീവനക്കാരെയും ഉൾപ്പെടുത്തുകയും ഉചിതമായ പരിശീലനം നൽകുകയും ചെയ്യുക.

7. സാമൂഹ്യപ്രതിബദ്ധത :സാമൂഹിക ഉത്തരവാദിത്തത്തിന്ഊന്നൽ നൽകി സുരക്ഷിതമായ പ്രവർത്തനരീതികൾ സ്വീകരിക്കുക.

8. പെരുമാറ്റങ്ങൾ :എല്ലാതലങ്ങളിലുമുള്ള ഇടപെടൽ പോസിറ്റീവ്പെരുമാറ്റം തിരിച്ചറിയൽ, സുരക്ഷിതമല്ലാത്ത പെരുമാറ്റം തുടർച്ചയായി തിരുത്തൽ എന്നിവയിലൂടെ സുരക്ഷിതത്വം ഒരു വ്യക്തിഗത മൂല്യമായി വളർത്തിയെടുക്കുക.
എല്ലാജീവനക്കാരും വിവിധ അപകടപ്രതിരോധ പരിപാടികളുമായി ബന്ധപ്പെട്ട എല്ലാപ്രവർത്തനങ്ങളിലും സഹകരിക്കുകയും സജീവമായഇടപെടൽ ഉറപ്പാക്കുകയും അയൽ സമൂഹവുമായി സഹകരിക്കുകയും ഫാക്ടറിയിൽ എന്തെങ്കിലും ദുരന്തമുണ്ടായാൽ അത്തടയാൻ സാധ്യമായ എല്ലാശ്രമങ്ങളും നടത്തുമെന്ന്കമ്പനി പ്രതീക്ഷിക്കുന്നു.

ഒരു സുരക്ഷാനയം എന്നനിലയിൽ, അപകടരഹിതമായ തൊഴിൽ അന്തരീക്ഷത്തിലേക്കുള്ള ഞങ്ങളുടെ സുരക്ഷാലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്, ജീവനക്കാർ വ്യക്തിഗതവും കൂട്ടായതുമായ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുമെന്ന്പ്രതീക്ഷിക്കുന്നു.