വിവരണം

ടൈറ്റാനിയം ഡയോക്സൈഡിൽ നിന്നും മറ്റ് മൂല്യവർധിത ഉത്പന്നങ്ങൾ നിർമ്മിക്കാനുള്ള ഒരു പ്ലാന്റ് തുടങ്ങാൻ ടി.ടി.പി.എൽ ഉദ്ദേശിക്കുന്നു. കാറ്റാലിറ്റിക് ടൈറ്റാനിയം ഡയോക്സൈഡ്, ഇനോർഗാനിക് കളേർഡ് പിഗ്മെന്റ്സ്, ലിഥിയം ടൈറ്റാനെറ്റ്‌,പേൾ പിഗ്മെന്റ്സ് എന്നിവയാണ് ഈ ഉത്പന്നങ്ങൾ. 2025 ഓട് കൂടി പ്ലാന്റ് പ്രവർത്തന ക്ഷമമാകും.  ദിനം പ്രതി 1.75 ടൺ ഇനോർഗാനിക് കളേർഡ് പിഗ്മെന്റ്സ് ഉത്പാദനശേഷി ഈ പ്ലാന്റിന് ഉണ്ടായിരിക്കും.

ഉപയോഗം

റിജിഡ് പോളി വിനൈൽ ക്ളോറൈഡ് (RPVC), പോളി ഒലിഫിൻ , എൻജിനീയറിങ് റെസിൻസ്, വ്യവസായിക ആവശ്യത്തിനുൾപ്പെടെയുള്ള പെയിന്റ്‌, കോട്ടിംഗ്‌സ്, കോയിലുകളുടെയും എക്സ്ട്രൂഷനുകളുടെയും കോട്ടിംഗുകൾ എന്നിവ നിർമ്മിക്കാനായി ഇനോർഗാനിക് കളേർഡ് പിഗ്മെന്റ്സ് ഉപയോഗിക്കുന്നു.

രാസനാമം

C.I പിഗ്മെന്റ്- മഞ്ഞ – 53- നിക്കൽ ആന്റിമണി ടൈറ്റാനിയം – (Ti,Ni,Sb)O2
C.I പിഗ്മെന്റ്- പച്ച 50- Co/Ti/Ni/Zn-oxide
C.I പിഗ്മെന്റ്- ബ്രൗൺ 24- ക്രോമിയം-ആന്റിമണി-ടൈറ്റാനിയം ബഫ് റൂട്ടയിൽ — (Ti, Cr, Sb)O2
C.I പിഗ്മെന്റ്- നീല 28- കൊബാൾട്ട് അലുമിനേറ്റ് ബ്ലൂ- സ്‌പിനൽ – CoAl2O4