വിവരണം

പ്രധാന പ്ലാന്റിലെ ഫെറസ് സൾഫേറ്റ് അടങ്ങിയ മലിനജലത്തിൽ നിന്നും ചുവപ്പും കറുപ്പും മഞ്ഞയുമായ അയൺ ഓക്സൈഡ് പിഗ്മെന്റുകൾ ഉത്പാദിപ്പിക്കാൻ ടി.ടി.പി.എൽ പദ്ധതി ഇടുന്നുണ്ട്. 2025 ഓട് കൂടി ഈ പ്ലാന്റ് പ്രവർത്തന ക്ഷമമാകും.
ദിനം പ്രതി 27 ടൺ അയൺ ഓക്സൈഡ് പിഗ്മെന്റ്സ് ഉത്പാദനശേഷി ഈ പ്ലാന്റിന് ഉണ്ടായിരിക്കും.

ഉപയോഗം

ഉയർന്ന വികിരണം, ടിന്ററിംഗ് സ്ട്രെങ്ത് എന്നീ പിഗ്മെന്റ് ഗുണങ്ങൾ അടങ്ങിയ ഇന്റർഗാനിക് സിന്തറ്റിക് പെയിന്റുകളാണ് അയൺ ഓക്സൈഡുകൾ. പൈന്റുകളും കോട്ടിംഗ്‌സും, സിറാമിക്സ്, പേപ്പർ, സിമന്റ് നിറങ്ങൾ, റബ്ബർ, കെട്ടിട നിർമ്മാണ വസ്തുക്കൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. കെട്ടിട നിർമ്മാണ വസ്തുക്കൾക്കായിട്ടാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്.

രാസനാമം

അയൺ ഓക്സൈഡ്- FeO
അയൺ ഓക്സൈഡ്- ചുവപ്പ്- CAS No- 1309-37-1
അയൺ ഓക്സൈഡ്- കറുപ്പ് – CAS No- 1317-61-9
അയൺ ഓക്സൈഡ്- മഞ്ഞ -CAS No- 51274-00-1