വിവരണം
നാലുവരി-ആറുവരിപ്പാതകളുടെ ഇന്നത്തെ കാലത്ത് റോഡ് സുരക്ഷയുടെ കാവൽ ഭടന്മാരാണ് റോഡ് മാർകിംഗ്സ്. ബൈൻഡർ റെസിൻസ്,പ്ലാസ്റ്റിസൈസർ, ഗ്ളാസ് ബീഡ്‌സ്, പിഗ്മെന്റുകൾ, ഫില്ലറുകൾ തുടങ്ങിയവയുടെ ഒരു ഖരമിശ്രിതമാണ് തെർമോപ്ലാസ്റ്റിക് കോട്ടിംഗ്‌സ്. തെർമോപ്ലാസ്റ്റിക് റോഡ് മാർക്ക് പെയിന്റുകൾ പെട്ടെന്ന് ഉണങ്ങുന്നവയും ദീർഘകാലം നിലനിൽക്കുന്നതും, തേയ്മാനം കുറവുള്ളതും രാത്രി സമയങ്ങളിൽ വെളിച്ചത്തെ ശക്തമായി പ്രതിബിംബിക്കുന്നതുമാണ്.
ഉപയോഗം
അജൻറ്റോക്സ് ടൈറ്റാനിയം ഡയോക്സൈഡ് അടങ്ങിയ ഉന്നത ഗുണനിലവാരമുള്ള തെർമോപ്ലാസ്റ്റിക് ഉത്പന്നമാണ് അജൻറ്റോക്സ് -RM -W. ടാർ ഇട്ടതും കോൺക്രീറ്റ് ചെയ്തതുമായ റോഡുകൾ, ദേശീയപാതകൾ, പാർക്കിംഗ് സ്ഥലങ്ങൾ എന്നിവയിൽ അടയാളപ്പെടുത്താൻ അനുയോജ്യം. കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ അംഗീകാരം ലഭിച്ച റോഡ് മാർകിങ്ങ് പിഗ്മെന്റ് ആണ് ടി.ടി.പി യുടെ റോഡ് മാർകിങ് പെയിന്റ്.
രാസനാമം
10% ടൈറ്റാനിയം ഡയോക്സൈഡ് അടങ്ങിയ തെർമോപ്ലാസ്റ്റിക് കോട്ടിംഗ്‌സ്,
ഗുണനിലവാരം -MORTH 803.4.1
സ്വഭാവങ്ങളും രാസഘടകങ്ങളും
Characteristics | Requirement | Typical result |
Colour | White | White |
Binder | 18% | 18% |
Titanium Dioxide | 10% | 10% |
Glass Beads | 30-40% | 32% |
Calcium carbonate & inert fillers | 42% max. | 40% |
Luminescence Factor, Day light | 65 %min | 85% |
Drying time | Not more than 15 min | Less than 5 minutes |
Crackling resistance when applied on concrete blocks | Material shall not show cracks when applied on concrete blocks | Satisfactory. The material shows no cracks on application to concrete blocks and kept at 0° C for 72 hours |
Softening point | 102+/-9.5° C | 105° C |
Flow resistance | Not more than 25% | Satisfactory. No change in height of cone. |