വിവരണം

ടൈറ്റാനിയം ഡയോക്സൈഡിൽ നിന്നും മറ്റ് മൂല്യവർധിത ഉത്പന്നങ്ങൾ നിർമ്മിക്കാനുള്ള ഒരു പ്ലാന്റ് തുടങ്ങാൻ ടി.ടി.പി.എൽ ഉദ്ദേശിക്കുന്നു. കാറ്റാലിറ്റിക് ടൈറ്റാനിയം ഡയോക്സൈഡ്, ഇനോർഗാനിക് കളേർഡ് പിഗ്മെന്റ്സ്, ലിഥിയം ടൈറ്റാനെറ്റ്‌,പേൾ പിഗ്മെന്റ്സ് എന്നിവയാണ് ഈ ഉത്പന്നങ്ങൾ. 2025 ഓട് കൂടി പ്ലാന്റ് പ്രവർത്തന ക്ഷമമാകും.  പരിസ്ഥിതി സംരക്ഷണം എന്ന രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

പേളസെൻറ് പിഗ്മെന്റ് അങ്ങേയറ്റത്തെ വെണ്മയും തിളക്കവും നൽകുന്നു. വളരെ സൂക്ഷ്മകണികകളുടെ തിളക്കവും വെള്ളിവെളിച്ചത്തിന്റെ തിളക്കവും പ്രദാനം ചെയ്യുന്ന പ്രകാശ ഗുണവിശേഷങ്ങൾ നൽകുന്നു. തിളക്കമാർന്ന മുത്തുകളുടെ വർണ്ണോജ്വലത പെയിന്റിന്റെ ഉപയോഗത്തിൽ നൽകുന്നു.
ദിനം പ്രതി 70 ടൺ പേൾ പിഗ്മെന്റ് ഉത്പാദിപ്പിക്കാൻ ഈ പ്ലാന്റിന് ശേഷി ഉണ്ടായിരിക്കും.

ഉപയോഗം

പേളസെൻറ് പിഗ്മെന്റ് നിശ്ചേതനവും വിഷരഹിതവും ഏത് മാധ്യമത്തിലും ലയിക്കുന്നതും ഏത് തലത്തിൽ ഉപയോഗിക്കാവുന്നതുമായ ഒരു പിഗ്മെന്റാണ്. ലോഹത്തിളക്കം മുതൽ മുത്തിന്റെ തിളക്കം വരെയുള്ള എണ്ണമറ്റ നിറഭേദങ്ങൾ സൃഷ്ടിക്കാൻ പേൾ പിഗ്‌മെന്റിനു കഴിയും. ജലം ഉപയോഗിച്ചും സോൾവന്റ്സ് ഉപയോഗിച്ചുമായുള്ള പെയിന്റുകളിലും പൗഡർ കോട്ടിംഗുകളിലും ഉപയോഗിക്കുന്നു.

10 മുതൽ 40 മൈക്രോൺ വരെയുള്ള കണികകൾ പ്ലാസ്റ്റിക്കിന് നല്ല തിളക്കവും വെണ്മയും നിറവും നൽകുന്നു. വളരെ ചെറിയ കണികകൾ മിനുക്കമുള്ള സിൽക്കിന്റെ തിളക്കം നൽകുമ്പോൾ വലിയ കണികകൾ വെട്ടിത്തിളങ്ങുന്ന നിറം നൽകുന്നു. മിക്കവാറും എല്ലാ തെർമോപ്ലാസ്റ്റിക് ഉത്പന്നങ്ങളിലും മൈക്ക അധിഷ്ഠിതമായ പേൾ പിഗ്മെന്റ് ഉപയോഗിക്കാൻ കഴിയും. അൺസാച്ചുറേറ്റഡ് പോളിസ്റ്റർ, അക്രൈലിക് , എപ്പോക്സി തുടങ്ങിയവയിലും ഉപയോഗിക്കാം.
തുണിയിലെ പ്രിന്റിംഗ്, പേപ്പർ കോട്ടിംഗ്‌സ്, സൗന്ദര്യ വർദ്ധക വസ്‌തുക്കളുടെ നിർമ്മാണം എന്നിവയിലും പേൾ പിഗ്മെന്റ് ഉപയോഗിക്കുന്നു.

രാസനാമം

പേൾ പിഗ്മെന്റ് – TiO2 (40 to 57%) + Mica (43 to 60%)