ഇന്ത്യയിൽ അനട്ടേസ് ഗ്രേഡ് ടൈറ്റാനിയം ഡയോക്സൈഡ് ഉത്പാദിപ്പിക്കുന്ന പ്രമുഖ കമ്പനിയാണ് ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട് ലിമിറ്റഡ് (ടി ടി പി എൽ). 1946 ൽ അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരാമ വര്മ്മത മുന്കൈൈ എടുത്ത് ബ്രിട്ടീഷ് ടൈറ്റാൻ പ്രോഡക്‌സിന്റെ (ഇന്നത്തെ ഹണ്ട്സ്‌മാൻ ടയോക്സൈഡ്) സാങ്കേതികസഹായത്തോടെ കമ്പനി തിരുവനന്തപുരത്ത് സ്ഥാപിതമായി.

പ്രധാന ഉത്പന്നമായ ടൈറ്റാനിയം ഡയോക്സൈഡ്, ദക്ഷിണ കേരളത്തിൽ കൊല്ലത്തെ കടല്ത്തീ രങ്ങളില്‍ സുലഭമായ ഇല്മ,നൈറ്റ് എന്ന ധാതുവില്നി്ന്നാണ് ഉത്പാദിപ്പിക്കുന്നത്. സള്ഫേനറ്റ് റൂട്ട് സാങ്കേതുക മാർഗത്തിലൂടെ കമ്പനി അനട്ടേസും റൂട്ടൈലും ഗ്രേഡ് ടൈറ്റാനിയം ഡയോക്സൈഡ് ഉത്പാദിപ്പിക്കുന്നു.

ടൈറ്റാനിയം ഡയോക്സൈഡ് ശക്തമായ വെണ്മയും അതാര്യതയും തരുന്ന ഒരു പിഗ്മെന്റാണ്. പെയിന്റ്, പ്ലാസ്റ്റിക്സ്, റബർ, തുണിത്തരങ്ങൾ, അച്ചടി മഷി, സൗന്ദര്യവര്ദ്ധടക വസ്‌തുക്കൾ തുടങ്ങിയ നിരവധി വസ്തുക്കൾ ഉത്പാദിപ്പിക്കുന്നതിൽ ടൈറ്റാനിയം ഡയോക്സൈഡ് ഒരു അവിഭാജ്യ ഘടകമാണ്.

ഉത്പന്നങ്ങളുടെ അചഞ്ചലമായ ഗുണമേന്മ ഉറപ്പു വരുത്താൻ കമ്പനി BIS 411:2020 നിലവാരമാണ് വർഷങ്ങളായി അനുവർത്തിച്ച് വരുന്നത്. കഴിഞ്ഞ 50 വർഷങ്ങളായി തുടരുന്ന ഈ ഗുണ മേന്മയ്ക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (BIS ) കമ്പനിയ്ക്ക് പുരസ്കാരങ്ങൾ നൽകുകയുണ്ടായി. ടി ടി പി എൽ ISO 9001: 2015അംഗീകാരമുള്ള 600 ൽ പരം ജീവനക്കാർ ഉള്ള ഒരു കമ്പനിയാണ്.

വരും വർഷങ്ങളിൽ വൈവിധ്യമാർന്ന പുതിയ ഉത്പന്നങ്ങളോടെ വലിയ തോതിലുള്ള വളർച്ചയ്ക്കാണ് കമ്പനി രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. പ്രതിവർഷ ഉത്പാദനം 20,000 ടണ്ണിലേയ്‌ക്ക് വർദ്ധിപ്പിയ്ക്കാനും കോപ്പറാസ് , പ്ലാസ്റ്റർ ഓഫ് പാരീസ്, അയൺ ഓക്സൈഡ് പിഗ്മെന്റുകൾ, ഇനോർഗാനിക് പിഗ്മെന്റുകൾ, ലിഥിയം ടൈറ്റനേറ്റ്, ഹൈഡ്രേറ്റഡ് - കറ്റാലിറ്റിക് ടൈറ്റാനിയ തുടങ്ങിയവ ഉത്പാദിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു.

ക്രമമായുള്ള വളര്‍ച്ച


1951

സള്‍ഫേറ്റ് റൂട്ടിലൂടെ ടൈറ്റാനിയം ഡയോക്‌സൈഡ് നിര്‍മ്മാണം ആരംഭിച്ചു. വാര്‍ഷിക ഉല്‍പാദനം 1,800 ടണ്‍ (പ്രതിദിനം 5 ടണ്‍)

1954

01.01.1954 മുതല്‍ പൂര്‍ണ്ണ തോതിലുള്ള ഉല്‍പാദനം ആരംഭിച്ചു. പ്രതിവര്‍ഷമുള്ള 1,800 ടണ്‍ ടൈറ്റാനിയം ഡയോക്‌സൈഡ് ഉല്‍പാദനശേഷിയില്‍ നിന്ന് 3,600 ടണ്‍ ആക്കിക്കൊണ്ട് 1957-ല്‍ ആദ്യത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. (പ്രതിദിനം 5 മുതല്‍ 10 ടണ്‍ വരെ - 1,800 ടണ്‍ റൂട്ടൈല്‍ & 1,800 ടണ്‍ അനട്ടേസ്)

1960

റ്റി.റ്റി.പി.എല്ലിനെ കേരള സര്‍ക്കാര്‍ ഏറ്റെടുത്തു.

1961

A Research & Development wing was set up in the company in 1961. Industrial License for 50 MTs per day expansion was obtained in July 1961.

1963

റൂട്ടൈല്‍ ഗ്രേഡും അനട്ടേസ് ഗ്രേഡും സമാന്തരമായി നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടു. 1963 ഒക്‌റ്റോബറില്‍ ദിനംപ്രതിയുള്ള 10 ടണ്‍ ഉല്‍പാദന ശേഷിയില്‍ നിന്ന് 18 ടണ്‍ ആക്കിക്കൊണ്ട് അടുത്ത വികസനം. എന്നാല്‍, 1963-ല്‍ റൂട്ടൈല്‍ നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

1967

പ്രതിദിന ഉല്‍പാദനം 50 ടണ്‍ ആക്കുന്നതിന് വേണ്ടിയുള്ള വികസനത്തിന് സര്‍ക്കാറിന്റെ അനുമതി 1967-ല്‍ ലഭിച്ചു.

1970

റ്റി.റ്റി.കെ കമ്പനിയുമായി 1954 തുടങ്ങിയ ഉടമ്പടി 30.06.1970-ല്‍ നിര്‍ത്തലാക്കിക്കൊണ്ട് ഉല്‍പ്പന്നങ്ങളുടെ വില്‍പന റ്റി.റ്റി.പി.എല്‍ സ്വന്തമായി ഏറ്റെടുത്തു.

1973

1973-ല്‍ പ്രതിവര്‍ഷം 24,500 ടണ്‍ ആക്കിക്കൊണ്ടുള്ള അടുത്ത വികസനം.

1979

മാര്‍ച്ച് 01, 1979-ല്‍ കെ.എസ്.ഐ.പി.റ്റി.സി-യെ ഏക വില്‍പന ഏജന്‍സിയായി നിയോഗിച്ചു.

1980

ടൈറ്റാനിയം ഡയോക്‌സൈഡിന്റെ മാര്‍ക്കറ്റിംഗ് ഇപ്പോള്‍ റ്റി.റ്റി.പി.എല്‍ മാത്രമാണ് ചെയ്യുന്നത്. 13.09.1980-ല്‍ 193.69 ലക്ഷം രൂപ ചിലവിട്ട് ഫെഡോ-യുമായി സഹകരിച്ച് സള്‍ഫ്യൂറിക് ആസിഡ് പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.

1984

ഡി.സി.ഡി.എ പദ്ധതി 1980-ല്‍ ആരംഭിച്ച് 1984 ജൂണില്‍ കമ്മീഷന്‍ ചെയ്തു.

1996

21.10.1993-ല്‍ 24.42 കോടി രൂപയ്ക്ക് ദിനംപ്രതി ഉല്‍പാദനശേഷി 300 ടണ്‍ ആകത്തക്ക വിധം അത്യാധുനിക എമിഷന്‍ കണ്‍ട്രോള്‍ സംവിധാനത്തോടെയുള്ള സള്‍ഫ്യൂറിക് ആസിഡ് പ്ലാന്റ് നിര്‍മ്മിക്കാനായി ഡി.എം.സി.സി കമ്പനിയെ ചുമതലപ്പെടുത്തി. ഈ പ്ലാന്റ് മാര്‍ച്ച് 29, 1996-ല്‍ കമ്മീഷന്‍ ചെയ്തു.

2001

സ്വന്തമായി വികസിപ്പിച്ച സാങ്കേതികവിദ്യയിലൂടെ റൂട്ടൈല്‍ ഗ്രേഡിലുള്ള ടൈറ്റാനിയം ഡയോക്‌സൈഡ് നിര്‍മ്മാണം 2001-ല്‍ ആരംഭിച്ചു.

2002

ഐ.എസ്.ഒ 9002:1994 സര്‍ട്ടിഫിക്കേഷന്‍.

2003

റ്റി.റ്റി.പി.എല്‍ സ്വയം മാര്‍ക്കറ്റിംഗ് ഏറ്റെടുക്കുകയും കയറ്റുമതി ആരംഭിക്കുകയും ചെയ്തു

2004

ഐ.എസ്.ഒ 9001:2000 സര്‍ട്ടിഫിക്കേഷന്‍.

2010

ഐ.എസ്.ഒ 9001:2008 സര്‍ട്ടിഫിക്കേഷന്‍.

2018

ഐ.എസ്.ഒ 9001:2015 സര്‍ട്ടിഫിക്കേഷന്‍.

Awards and Recognition


BIS CERTIFICATION


TTPL has Certification Mark License of Bureau of Indian Standards (BIS)

ISO 9001:2015


TTPL has been assessed & registered by NQA against the provisions of ISO 9001:2015

Capexil


TTPL bagged Export Performance Award for the year 2010-11

Star Export House


TTPL awarded ‘One Star Export House’ during the year 2006

Safety and Environment Achievements


The company was honored by the following awards from Department of Factories and Boilers, Kerala,

  • BEST SAFETY COMMITTEE (2010)
  • BEST SAFETY OFFICER (2012)

ISO Standards


  • 2002 – ISO 9002:1994 Certification.
  • 2003 – TTPL started direct marketing & entered into the export market.
  • 2004 – ISO 9001:2000 Certification.
  • 2010 – ISO 9001:2008 Certification
  • 2018 – ISO 9001:2015 Certification.