തിരുവിതാംകൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി പോളിസി (സിഎസ്ആര്‍)


ആമുഖം
നിരാലംബരുടെയും നിരാശ്രയരുടെയും സാമൂഹികക്ഷേമവും പൊതുനന്മയും ലക്ഷ്യം വച്ചുകൊണ്ടുള്ളൊരു സുസ്ഥാപിത സംരംഭമാണ് സിഎസ്ആര്‍. പൊതുവായ ജീവിതനിലവാരത്തെ സ്വാധീനിക്കുന്നതും പരിസ്ഥിതി നന്മ ലക്ഷ്യം വച്ചുകൊണ്ടുള്ളതുമായ ഒരു സംഘടനയുടെ എല്ലാ തരം പ്രവര്‍ത്തനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. സിഎസ്ആര്‍ എന്നാല്‍ കേവലം ചില ജീവകാരുണ്യപരമോ മനുഷ്യസ്‌നേഹപരമോ ആയ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിനെ മാത്രമല്ല, മറിച്ച് കച്ചവട ഉദ്ദേശ്യങ്ങളെ മൊത്തത്തിലുള്ള സാമൂഹിക ഉദ്ദേശ്യങ്ങളുമായി കൂട്ടിച്ചേര്‍ക്കുക എന്നതുകൂടിയാണ് ലക്ഷ്യം വയ്ക്കുന്നത്.

നയത്തിന്റെ ഉദ്ദേശ്യം
വളര്‍ച്ചയും വികസനവും സംബന്ധിച്ച ഇന്ത്യാ ഗവണ്‍മെന്റിന്റെ പൊതുനയ നിര്‍ദ്ദേശങ്ങളുമായി യോജിക്കുന്നതിനോടൊപ്പം തന്നെ, സമൂഹം, ആളുകള്‍, പരിസ്ഥിതി എന്നിവയുടെ മൊത്തത്തിലുള്ള ക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള കമ്പനിയുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങളുടെ തരവും വ്യാപ്തിയും ഈ നയത്തില്‍ ചുരുക്കിപ്പറയുന്നു.

കമ്പനി ആക്റ്റ്, 2013 ലെ സെക്ഷന്‍ 135, കമ്പനീസ് (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി) ചട്ടങ്ങള്‍, 2014, ഇന്ത്യാ ഗവണ്‍മെന്റ് പുറപ്പെടുവിച്ച അനുബന്ധ അറിയിപ്പുകള്‍ എന്നിവ പാലിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു.

ഭരണ അതോറിറ്റി
സിഎസ്ആര്‍ ഭരണസമിതിയുടെ ശുപാര്‍ശ പ്രകാരം സിഎസ്ആര്‍ നയത്തില്‍ സമയാനുസൃതമായ ഭേദഗതികള്‍ വരുത്താനുള്ള അധികാരം
നല്‍കുക വഴി നയത്തിന്റെ പൂര്‍ണ മേല്‍നോട്ടം കമ്പനി, അധ്യക്ഷ സമിതിയില്‍ നിക്ഷിപ്തമാക്കിയിരിക്കുന്നു. എന്നിരുന്നാലും, പോളിസിയില്‍ വ്യക്തമാക്കിയ പ്രവര്‍ത്തനങ്ങളോ അല്ലെങ്കില്‍ ബോര്‍ഡ് അംഗീകരിച്ച പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അംഗീകൃത
പരിധിക്കുള്ളിലെ ചെലവ്, നടപ്പാക്കല്‍ രീതി, സമയപരിധി മുതലായവ സംബന്ധിച്ചോ തീരുമാനമെടുക്കുന്നതിനുള്ള പരമാധികാരം സിഎസ്ആര്‍ സമിതിയ്ക്കായിരിക്കും.

സിഎസ്ആര്‍ സമിതി
കമ്പനി നിയമത്തിലെ സെക്ഷന്‍ 135 അനുസരിച്ച് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ഒരു ബോര്‍ഡ് ലെവല്‍ സിഎസ്ആര്‍ സമിതി രൂപീകരിച്ചു.

പ്രവര്‍ത്തനങ്ങളുടെ വ്യാപ്തി




കമ്പനി ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍ കമ്പനി ആക്റ്റ്, 2013 ലെ ഷെഡ്യൂള്‍ VII ല്‍ പ്രസ്താവിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു.

1. പട്ടിണി, ദാരിദ്ര്യം, പോഷകാഹാരക്കുറവ് എന്നിവയുടെ നിര്‍മാര്‍ജനം, പ്രതിരോധ ആരോഗ്യ പരിരക്ഷ ഉള്‍പ്പെടെയുള്ള ആരോഗ്യ പരിരക്ഷ പ്രോത്സാഹിപ്പിക്കുക, ശുചിത്വം [ശുചിത്വ പ്രോത്സാഹനത്തിനായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച സ്വച്ഛ് ഭാരത് കോശ് സംഭാവന ഉള്‍പ്പെടെ] കൂടാതെ സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കുക.

2. പ്രത്യേക വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്നവര്‍, ഭിന്നശേഷി സമൂഹങ്ങള്‍ എന്നിവയില്‍ ഉള്‍പ്പെടെ തൊഴിലധിഷ്ഠിത നൈപുണ്യം വളര്‍ത്തുക, ഉപജീവനമാര്‍ഗ്ഗ പദ്ധതികള്‍ വികസിപ്പിക്കുക.

3. ലിംഗസമത്വവും സ്ത്രീശാക്തീകരണവും പ്രോത്സാഹിപ്പിക്കുക, സ്ത്രീകള്‍ക്കും അനാഥര്‍ക്കും വീടുകളും ഹോസ്റ്റലുകളും സ്ഥാപിക്കുക, മുതിര്‍ന്ന പൗരന്മാര്‍ക്കായി വാര്‍ദ്ധക്യകാല ഭവനങ്ങള്‍, ഡേ കെയര്‍ സെന്ററുകള്‍ മുതലായ സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനും സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന സമൂഹങ്ങള്‍ നേരിടുന്ന അസമത്വം കുറയ്ക്കുന്നതിനുമുള്ള നടപടികള്‍.

4. പാരിസ്ഥിതിക സുസ്ഥിരത, പാരിസ്ഥിതിക സന്തുലിതാവസ്ഥ, സസ്യജന്തുജാല സംരക്ഷണം, മൃഗക്ഷേമം, കാര്‍ഷികവനവത്കരണം, പ്രകൃതിവിഭവ
സംരക്ഷണം, മണ്ണിന്റെയും വായുവിന്റെയും ജലത്തിന്റെയും ഗുണനിലവാര പരിപാലനം [ഗംഗാ നദിയുടെ പുനരുജ്ജീവനത്തിനായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ക്ലീന്‍ ഗംഗ ഫണ്ടിലേക്കുള്ള സംഭാവനയും ഇതില്‍ ഉള്‍പ്പെടുന്നു].

5. ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളുടെയും കെട്ടിടങ്ങളുടെയും കലാസൃഷ്ടികളുടെയും പുനരുദ്ധാരണം ഉള്‍പ്പെടെ ദേശീയ പൈതൃകം, കല, സംസ്‌കാരം എന്നിവയുടെ സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍; പൊതു ഗ്രന്ഥശാലാസ്ഥാപനം; പരമ്പരാഗത കലയുടെയും കരകൗശല വസ്തുക്കളുടെയും ഉന്നമനവും വികസനവും.

6. സായുധ സേനാംഗങ്ങള്‍, വീര മൃത്യു വരിച്ച ജവാന്മാരുടെ വിധവകള്‍, അവരുടെ ആശ്രിതര്‍ എന്നിവരുടെ നന്മയ്ക്കായുള്ള നടപടികള്‍.

7. നാടന്‍ കായിക വിനോദങ്ങള്‍, ദേശീയ അംഗീകൃത കായികമത്സരങ്ങള്‍, ഭിന്നശേഷി കായികമത്സരങ്ങള്‍, ഒളിമ്പിക് മത്സരങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിശീലനം.

8. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്കോ സാമൂഹ്യ-സാമ്പത്തിക വികസനത്തിനും പട്ടിക ജാതി, പട്ടിക വര്‍ഗം, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ എന്നിവരുടെ ദുരിതാശ്വാസത്തിനും ക്ഷേമത്തിനും വേണ്ടി കേന്ദ്ര സര്‍ക്കാര്‍ രൂപീകൃതമായ മറ്റേതെങ്കിലും ധനശേഖരണ നിധിയിലേക്കോ ഉള്ള സംഭാവന.

9. കേന്ദ്ര സര്‍ക്കാര്‍ അംഗീകൃതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്ഥിതിചെയ്യുന്ന സാങ്കേതിക ആശയ വികസന കേന്ദ്രങ്ങള്‍ക്ക് നല്‍കുന്ന സംഭാവനകളും ഫണ്ടുകളും.

10.ഗ്രാമവികസന പദ്ധതികള്‍.

11.ചേരി പ്രദേശ വികസനം

 വിശദീകരണം – ഈ ഇനത്തിലെ ഉദ്ദേശ്യങ്ങളെ പ്രാവര്‍ത്തികമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിനാലോ സംസ്ഥാന സര്‍ക്കാരിനാലോ തത്തുല്യമായ മറ്റേതെങ്കിലും ഭരണനേതൃത്വത്തിനാലോ നിയമപരമായി ചേരി പ്രദേശം എന്ന് പ്രഖ്യാപിക്കപ്പെട്ട എതൊരു മേഖലയും തത്കാലം ഈ ഗണത്തില്‍ ഉള്‍പ്പെടുന്നതാണ്.

മേല്പറഞ്ഞ പരിധികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് കമ്പനി ഏറ്റെടുത്തേക്കാവുന്ന നിര്‍ദിഷ്ട പ്രവര്‍ത്തനങ്ങള്‍ ഇനി പറയുന്നവയാണ് :

1. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന തെരുവ് വിളക്കുകള്‍ക്കുള്ള ഏര്‍പ്പാടുകള്‍- വകുപ്പുകള്‍ (iv), (x)
2. അനാഥാലയങ്ങള്‍ / വാര്‍ദ്ധക്യകാല ഭവനങ്ങള്‍ എന്നിവിടങ്ങളിലേക്ക് ഭക്ഷണം നല്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ – വകുപ്പ് (i)
3. മരങ്ങള്‍ / തൈകള്‍ നടുക – വകുപ്പ് (iv)
4. സ്‌കൂളുകള്‍, തൊഴിലധിഷ്ഠിത സ്ഥാപനങ്ങള്‍ മുതലായവയ്ക്കുള്ള സംഭാവനകള്‍ – വകുപ്പുകള്‍ (ii), (iii)
5. രക്തദാന ക്യാമ്പുകള്‍, നേത്രപരിശോധനാ ക്യാമ്പുകള്‍ തുടങ്ങിയവ സംഘടിപ്പിക്കുക – വകുപ്പ് (i)
6. പൊതുജനങ്ങള്‍ക്കായി ഒരു ഗ്രന്ഥശാല സജ്ജീകരിക്കുക -വകുപ്പ് (v)
7. സ്‌കൂളുകള്‍, വാര്‍ദ്ധക്യകാല ഭവനങ്ങള്‍ എന്നിവിടങ്ങളിലേക്ക് ജലശുദ്ധീകരണത്തിനായുള്ള ആര്‍ ഒ പ്ലാന്റുകള്‍ നല്‍കല്‍ – വകുപ്പ് (i)
8. ശൗചാലയങ്ങളുടെ നിര്‍മ്മാണം മുതലായവ – വകുപ്പ് (i)
9. ദേശീയ അംഗീകൃത കായികഇനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിശീലന കേന്ദ്രം – വകുപ്പ് (vii)
10. മുഖ്യമായും സൗരോര്‍ജ്യം ഉപയോഗിച്ചുള്ള ഗ്രാമങ്ങളുടെ വൈദ്യുതീകരണം- വകുപ്പ് (x)
11. ഗ്രാമീണരുടെ, പ്രത്യേകിച്ചും സ്ത്രീ സമൂഹങ്ങളുടെ ആരോഗ്യ സംരക്ഷണവും ശുചിത്വ പരിപാലന സൗകര്യങ്ങളും.വകുപ്പ് (i) 3
12. സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, വൈദ്യോപദേശങ്ങള്‍, ചികിത്സാലയങ്ങള്‍ എന്നിവയ്ക്കുള്ള ഏര്‍പ്പാടുകള്‍. വകുപ്പ് (i)
13. പഠനചിലവിനും പരിപാലനത്തിനുമായുള്ള സാമ്പത്തിക സഹായം നല്‍കല്‍, ഭിന്ന ശേഷി/പ്രത്യേക ശേഷി/മാനസിക ബലഹീനതയുള്ളതോ ആയ കുട്ടികളെ ഉദ്ദേശിച്ചുള്ള പഠന 14. സ്ഥാപനങ്ങള്‍ക്കും ജീവകാരുണ്യ സമിതികള്‍ക്കും ആവശ്യ സൗകര്യങ്ങള്‍ നല്‍കല്‍. വകുപ്പ് (ii).
15. 2017 ഡിസംബറില്‍ തെക്കന്‍ തീരങ്ങളില്‍ വീശിയടിച്ച ‘ഓക്കി’ ചുഴലിക്കാറ്റ് ബാധിച്ച ആളുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കല്‍ – വകുപ്പ് (i), (ii), (x) അല്ലെങ്കില്‍ (xi) 1.
16. കമ്പനിയുടെ പരിസരത്തുള്ള തീരപ്രദേശങ്ങളില്‍ താമസിക്കുന്ന ചില മുന്‍നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്ന ആളുകള്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കല്‍ – വകുപ്പ്  (i) 2
17. മറ്റേതൊരു പ്രവര്‍ത്തനവും സമയാ സമയങ്ങളിലുള്ള നിര്‍വാഹക സമിതിയുടെ തീരുമാനങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കും.

18. 1&2 26/12/2017 ന് സിഎസ്ആര്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചതും & 27/03/2018 ന് ബോര്‍ഡ് അംഗീകരിച്ചതുമായത്.

ചുവടെ പറയുന്നവ കമ്പനി ഉറപ്പാക്കുന്നു:


ഏറ്റെടുക്കുന്ന പദ്ധതികള്‍ക്കോ പ്രവര്‍ത്തനങ്ങള്‍ക്കോ വിവേചനസ്വഭാവമോ, രാഷ്ട്രീയപരമോ മതപരമോ ആയ ബന്ധങ്ങളോ ഇല്ല.
സിഎസ്ആര്‍ സമിതിയുടെ തീരുമാനങ്ങള്‍ക്ക് അനുസൃതമായോ അല്ലെങ്കില്‍ പോളിസിയില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതിന്‍ പ്രകാരമോ ആയ മേഖലകളില്‍ മാത്രമായി പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തും.
ഏറ്റെടുക്കേണ്ട പ്രവര്‍ത്തന രീതികളും പ്രവര്‍ത്തന മേഖലകളും സംബന്ധിച്ച് ജീവനക്കാരും ജീവനക്കാരുടെ അസോസിയേഷനുകളും ട്രേഡ് യൂണിയനുകളും
നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കും കമ്പനി ഉചിതമായ പരിഗണന നല്‍കും.

പ്രവര്‍ത്തന മേഖലകള്‍
പ്രവര്‍ത്തന മേഖല ഇന്ത്യന്‍ ഭൂപ്രദേശത്ത് മാത്രമായി ഒതുങ്ങും. കൂടാതെ കമ്പനി തീരപ്രദേശത്ത് സ്ഥിതി ചെയുന്നതിനാലും കമ്പനിയുടെ വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ പരിസരപ്രദേശങ്ങളിലെ താമസക്കാരായ വ്യക്തികളെ ബാധിക്കാന്‍ സാധ്യതയുള്ളതിനാലും സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളില്‍ പരിസരപ്രദേശങ്ങള്‍ക്കായിരിക്കും മുന്‍ഗണന. സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കപ്പെടേണ്ട ഭൂപ്രദേശങ്ങള്‍ സിഎസ്ആര്‍ സമിതിയ്ക്ക് തീരുമാനിക്കാവുന്നതാണ്.

സിഎസ്ആര്‍ ബഡ്ജറ്റ്
ആകെമൊത്തത്തിലുള്ള പ്രതിവര്‍ഷ സിഎസ്ആര്‍ ബഡ്ജറ്റ്, കമ്പനി ആക്ടസ് ആന്‍ഡ് റൂള്‍സിന്റെ 198 വകുപ്പിന് കീഴില്‍, കഴിഞ്ഞുപോയ മൂന്നു വര്‍ഷങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള കരാറുകള്‍ക്ക് വിധേയമായിക്കൊണ്ട്, ശരാശരി വാര്‍ഷിക ആദായത്തിന്റെ 2% ല്‍ കുറയാത്ത നിരക്കില്‍ നിര്‍വാഹക സമിതിയ്ക്ക് നിശ്ചയിക്കാവുന്നതാണ്. അധ്യക്ഷ സമിതിയുടെയും സിഎസ്ആര്‍ സമിതിയുടെയും മേല്‍നോട്ടത്തിന് വിധേയമായിക്കൊണ്ട് അതാത് വര്‍ഷങ്ങളില്‍ അനുവദിച്ചു കിട്ടുന്ന സിഎസ്ആര്‍ വിഹിതം ബന്ധപ്പെട്ട വര്‍ഷത്തില്‍ തന്നെ പൂര്‍ണമായും ചിലവഴിക്കുവാന്‍ കമ്പനി പരിശ്രമിക്കും.

നിര്‍ണായക നേതൃത്വം
നയത്തില്‍ പ്രസ്താവിക്കുന്ന പ്രവര്‍ത്തനങ്ങളുടെയോ അനുവദനീയമായ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ഭരണ സമിതി പൊതുവായി അംഗീകരിച്ച പ്രവര്‍ത്തനങ്ങളുടെയോ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങളുടെ സ്വഭാവം, വ്യാപ്തി, സമയപരിധി, നിര്‍വഹണ രീതി, ഭരണ സമിതി നിശ്ചയിച്ച പരിധിക്കുള്ളിലുള്ള ചെലവ് മുതലായ നിരവധി ഘടകങ്ങള്‍ക്ക് അനുസൃതമായി തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള അധികാരം സിഎസ്ആര്‍ സമിതിക്ക് ഉണ്ടായിരിക്കുന്നതാണ്.ഒരു പദ്ധതിയ്ക്ക് /
പ്രവര്‍ത്തനത്തിന് 50000 ഡോളര്‍ വരെ സ്വതന്ത്ര സാമ്പത്തിക അധികാരങ്ങള്‍ എംഡിക്ക് ഉണ്ടായിരിക്കുന്നതാണ്. എന്നിരുന്നാലും, അതില്‍ കവിഞ്ഞുള്ള സാമ്പത്തിക അധികാരങ്ങള്‍ സിഎസ്ആര്‍ സമിതിയുടെ ശുപാര്‍ശയ്ക്ക് വിധേയമായിക്കൊണ്ട് ഭരണസമിതിയില്‍ നിക്ഷിപ്തമായിരിക്കും.

പ്രായോഗിക നേതൃത്വം
സിഎസ്ആര്‍ സമിതിയോ ഭരണസമിതിയോ പൂര്‍ത്തിയാക്കുന്ന പദ്ധതികള്‍ അംഗീകൃത നേതൃത്വം നിര്‍ദ്ദേശിക്കുന്ന രീതിയിലും സമയപരിധിക്കുള്ളിലും പ്രയോഗത്തില്‍ വരുത്തും. പ്രവര്‍ത്തനത്തിന്റെ മൊത്തത്തിലുള്ള ഉത്തരവാദിത്തം കമ്പനിയുടെ എംഡിയിലോ അല്ലെങ്കില്‍ അദ്ദേഹം അംഗീകാരം നല്‍കുന്ന നിര്‍വഹണ ചുമതലയുള്ള മറ്റ് അംഗങ്ങളിലോ നിര്‍വഹണ സമിതിയിലോ നിക്ഷിപ്തമായിരിക്കും.

നിരീക്ഷണം
കമ്പനി ഏറ്റെടുക്കുന്ന സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഫലപ്രദമായ നിരീക്ഷണം ഉറപ്പാക്കുന്നതിന് സിഎസ്ആര്‍ സമിതി സുതാര്യമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തും. പ്രൊജക്റ്റ് സൈറ്റ് സന്ദര്‍ശിക്കുക, യോഗങ്ങള്‍ സംഘടിപ്പിക്കുക, പുരോഗതി അവലോകനം നടത്തുക തുടങ്ങിയ കാര്യങ്ങള്‍ക്കായി എംഡി പ്രാപ്തരായ ഉദ്യോഗസ്ഥരെ നിയോഗിക്കും. പുരോഗതിയെ സംബന്ധിച്ച നിര്‍ദേശിച്ചതിന്‍ പ്രകാരമുള്ള ആനുകാലിക അവലോകനം സിഎസ്ആര്‍ കമ്മിറ്റിക്ക് മുന്‍പാകെ സമര്‍പ്പിക്കും.

അവലോകനം / വെളിപ്പെടുത്തല്‍
ചെലവഴിക്കാത്ത തുകയുടെ വിശദാംശങ്ങളും അതിന്റെ കാരണങ്ങളും ഉള്‍പ്പെടെ നിശ്ചിത വര്‍ഷത്തില്‍ നടത്തപ്പെട്ട സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ആവശ്യമായ അവലോകനം അഥവാ വെളിപ്പെടുത്തല്‍, വാര്‍ഷിക അവലോകനത്തിലോ ഭരണസമിതി അവലോകനത്തിലോ സംക്ഷിപ്തമായി ഉള്‍പെടുത്തിയിരിക്കും. കമ്പനികളുടെ (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പോളിസി) ചട്ടങ്ങള്‍ 2014 ലെ അനുബന്ധം അനുസരിച്ചായിരിക്കും അവലോകന രൂപരേഖ.ഈ
നയത്തിന്റെ ഉള്ളടക്കങ്ങളും മുകളിലുള്ള അനുബന്ധം അനുസരിച്ചുള്ള വിശദാംശങ്ങളും കമ്പനിയുടെ വെബ്‌സൈറ്റായ www.travancoretitanium.com ല്‍ പ്രസിദ്ധപ്പെടുത്താവുന്നതാണ്.

നയം പുതുക്കല്‍
ഈ നയം 2017 ഡിസംബര്‍ 26 ന് നടന്ന യോഗത്തില്‍ ഭരണസമിതിയുടെ സിഎസ്ആര്‍ കമ്മിറ്റി അംഗീകരിച്ചതും ശുപാര്‍ശ ചെയ്തതും കൂടാതെ 2018 മാര്‍ച്ച് 27 ന് നടന്ന യോഗത്തില്‍ നിര്‍വാഹക സമിതി അംഗീകരിച്ചതും കൈക്കൊണ്ടതുമാണ്. സിഎസ്ആര്‍ സമിതിയുടെ ശുപാര്‍ശയിന്‍ പ്രകാരം നിര്‍വാഹക സമിതി ഈ നയം കാലാകാലങ്ങളില്‍ ഭേദഗതി ചെയ്യും. നിലവിലുള്ളതും കാലാകാലങ്ങളില്‍ പരിഷ്‌കരിച്ചതുമായ നയമാണ് കമ്പനിയുടെ സിഎസ്ആര്‍ നയം കൊണ്ട് അര്‍ത്ഥമാക്കുന്നത്.