വിവരണം

ടൈറ്റാനിയം ഡയോക്സൈഡിൽ നിന്നും മറ്റ് മൂല്യവർധിത ഉത്പന്നങ്ങൾ നിർമ്മിക്കാനുള്ള ഒരു പ്ലാന്റ് തുടങ്ങാൻ ടി.ടി.പി.എൽ ഉദ്ദേശിക്കുന്നു. കാറ്റാലിറ്റിക് ടൈറ്റാനിയം ഡയോക്സൈഡ്, ഇനോർഗാനിക് കളേർഡ് പിഗ്മെന്റ്സ്, ലിഥിയം ടൈറ്റനേറ്റ്, പേൾ പിഗ്മെന്റ്സ് എന്നിവയാണ് ഈ ഉത്പന്നങ്ങൾ. 2025 ഓട് കൂടി പ്ലാന്റ് പ്രവർത്തന ക്ഷമമാകും.
ഇലക്ട്രിക്ക് വാഹനങ്ങളിലെ ബാറ്ററിയിൽ അതിവേഗ ചാർജിംഗ് സാധ്യമാക്കുന്ന പുത്തൻ തലമുറ ആനോഡ് ഘടകമാണ് ലിഥിയം ടൈറ്റനേറ്റ്‌. വൈദ്യുത വാഹനങ്ങൾ വികസിപ്പിച്ചെടുക്കാൻ കേരള സംസ്ഥാന സർക്കാർ രൂപം നൽകിയ കൺസോർഷ്യത്തിലെ അംഗമാണ് ടി.ടി.പി.എൽ.
ദിനം പ്രതി 1.75 ടൺ ലിഥിയം ടൈറ്റനേറ്റ്‌ ഉത്പാദിപ്പിക്കാൻ ഈ പ്ലാന്റിന് ശേഷി ഉണ്ടായിരിക്കും.

ഉപയോഗം

ഇലക്ട്രിക്ക് വാഹനങ്ങളിലെ ബാറ്ററിയിൽ അതിവേഗ ചാർജിംഗ് സാധ്യമാക്കുന്ന പുത്തൻ തലമുറ ആനോഡ് ഘടകം. പോർസലൈൻ ഇനാമലിലും സെറാമിക് പ്രതിരോധ വസ്തുക്കളിലും ലിഥിയം ടൈറ്റനേറ്റ്‌ ഉപയോഗിക്കുന്നു.

രാസനാമം

ലിഥിയം ടൈറ്റനേറ്റ്‌ – Li2TiO3
CAS Number 12031-82-2