വിവരണം

വളരെ പെട്ടെന്ന് കട്ടിയായി ഉറയ്ക്കുന്ന, കാൽസിയം സൾഫേറ്റ് ഹെമി ഹൈഡ്രോക്സൈഡ് ജിപ്സം പ്ലാസ്റ്ററാണ് പ്ലാസ്റ്റർ ഓഫ് പാരീസ്. നനവ് നൽകിയ ശേഷം ഉണക്കുമ്പോൾ കട്ടിയാകുന്ന സ്വഭാവമാണ് ഇതിന്.
മലിനജലം നിർവീര്യമാക്കാനുള്ള ന്യൂട്രലൈസേഷൻ പ്ലാന്റിന്റെ ഉത്പന്നമായ വെളുത്ത ജിപ്സത്തിൽ നിന്നും പ്ലാസ്റ്റർ ഓഫ് പാരീസ് നിർമ്മിക്കാനുള്ള ഒരു പദ്ധതി ടി.ടി.പി.എൽ രൂപീകരിച്ചിട്ടുണ്ട്. 2025 ഓട് കൂടി ഈ പ്ലാന്റ് പ്രവർത്തനക്ഷമമാകും.
ദിനം പ്രതി 130 ടൺ പ്ലാസ്റ്റർ ഓഫ് പാരീസ് ഉത്പാദിപ്പിക്കാൻ ഈ പ്ലാന്റിന് ശേഷി ഉണ്ടായിരിക്കും.

ഉപയോഗം

കെട്ടിടങ്ങളിലെ റൂഫിലെയും കോർണീഷുകളിലെയും അലങ്കാരത്തിനാണ് പ്ലാസ്റ്റർ ഓഫ് പാരീസ് പ്രധാനമായും ഉപയോഗിക്കുന്നത്. അഗ്നിപ്രതിരോധ വസ്തുക്കൾ, ആശുപത്രികളിൽ ഓർത്തോപീഡിക് കാസ്റ്റുകൾ എന്നിവയ്ക്കായും പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിക്കുന്നു.

രാസനാമം

പ്ലാസ്റ്റർ ഓഫ് പാരീസ് – CaSO4. ½ H2O
CAS number: 10034-76-1