വിവരണം

അയൺ ഓക്സൈഡ് ഉത്പാദിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഉപോത്പന്നമാണ് സോഡിയം സൾഫേറ്റ്. സോഡിയം സൾഫേറ്റ് വേർതിരിച്ച ഉത്പാദിപ്പിക്കാൻ ടി.ടി.പി.എൽ ഒരു പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. ഈ പ്ലാന്റ് 2025 ഓട് കൂടി പ്രവർത്തനക്ഷമമാകും.
ദിനം പ്രതി 48 ടൺ സോഡിയം സൾഫേറ്റ് ഉത്പാദിപ്പിക്കാൻ ഈ പ്ലാന്റിന് ശേഷി ഉണ്ടായിരിക്കും.

ഉപയോഗം

ഡിറ്റർജെന്റുകൾ ഉത്പാദിപ്പിക്കാനും ഗ്ളാസ് ഉത്പാദനത്തിൽ ഫൈനിംഗ് ഏജന്റ്റ് ആയും ഭക്ഷണത്തിൽ പ്രിസർവേറ്റിവായും സോഡിയം സൾഫേറ്റ് ഉപയോഗിക്കുന്നു.

രാസനാമം

സോഡിയം സൾഫേറ്റ് – Na2SO4
CAS No- 7757-82-6