വിവരണം

ഫെറസ് സൾഫേറ്റ് ഹെപ്റ്റാഹൈഡ്രേറ്റ് ആണ് കോപ്പറാസ് എന്ന പേരിൽ അറിയപ്പെടുന്നത്. സൾഫേറ്റ് റൂട്ട് വഴി ടൈറ്റാനിയം ഡയോക്സൈഡ് ഉത്പാദിപ്പിക്കുമ്പോൾ ലഭിക്കുന്ന ഉപോത്പന്നമാണ് കോപ്പറാസ്. ടൈറ്റാനിയം സൾഫേറ്റ് ലായനിയിൽ നിന്നും വാക്വം ക്രിസ്റ്റലൈസേഷൻ നടത്തിയാണ് ഫെറസ് സൾഫേറ്റ് വേർതിരിക്കുന്നത്. പ്രതിദിനം 165 MT കൊപ്പറാസ് വേർതിരിക്കാനുള്ള ഒരു കോപ്പറാസ് റിക്കവറി പ്ലാന്റ് ടി.ടി.പി.എൽ കമ്മീഷൻ ചെയ്തിട്ടുണ്ട്. കോപ്പറാസ് 50 കിലോ ബാഗുകളിലും ഉയർന്ന അളവിലും ലഭ്യമാകും.

ഉപയോഗം

ജലം ശുദ്ധീകരിക്കാനുള്ള രാസവസ്തുവാണ് കോപ്പറാസ്. അയൺ ഓക്സൈഡിന്റെ നിർമ്മാണത്തിനും ഉപയോഗിക്കുന്നു. ഒരു റാസ്‌ വളമായും മരുന്നുകളിൽ അയൺ സപ്ലിമെന്റായും ഉപയോഗിക്കുന്നു. വസ്ത്രം, സിമന്റ്. തോൽ, മഷി എന്നിവയുടെ നിർമ്മാണത്തത്തിനും ഉപയോഗിക്കുന്നു.

രാസനാമം

കോപ്പറാസ് = ഫെറസ് സൾഫേറ്റ് ഹെപ്റ്റാഹൈഡ്രേറ്റ് -FeSO4. 7 H2O
CAS Number 7782-63-0

 

സ്വഭാവങ്ങളും രാസഘടകങ്ങളും

Characteristics Requirements Typical Results
Appearance Sugar like crystals Sugar like crystals
Color Light Green coloured Light Green coloured
Moisture % <10 8.5
FeSO4 % >90 90.2