വിവരണം
വളരെ ഉയർന്ന പ്രതലവിസ്തീർണ്ണം ഉള്ളതും അങ്ങേയറ്റം ചെറിയകണികകൾ അടങ്ങിയതുമായ ടൈറ്റാനിയം ഡയോക്സൈഡ്. കാറ്റാലിറ്റിക് ടൈറ്റാനിയ അന്തരീക്ഷ മലിനീകരണത്തിന് കാരണമായ നൈട്രസ് ഓക്സൈഡ് വാതകങ്ങളെ ദൂരീകരിക്കാൻ സഹായിക്കുന്നു. ടി ടി പി എൽ ഉപഭോക്താവിന്റെ ആവശ്യങ്ങൾക്ക് ഉപയുക്തമായ നിരവധി കാറ്റാലിറ്റിക് ടൈറ്റാനിയ നിർമ്മിക്കുന്നുണ്ട്.
ഉപയോഗം
അജൻറ്റോക്സ് -C1 കുറഞ്ഞ അളവിൽ സൾഫേറ്റ് ഉള്ള കാറ്റാലിറ്റിക് ടൈറ്റാനിയ. ഊർജ്ജോത്പാദന ശാലകളിൽ സ്ഥിര കാറ്റലിസ്റ്റായും ക്ലോസ് കാറ്റാലിസിനും (Claus Catalysis) നിറമുള്ള പിഗ്മെന്റ്സ് ഉത്പാദിപ്പിക്കാനും ഇലക്ട്രോണിക്സ് വ്യവസായത്തിലും ഉപയോഗിക്കുന്നു.
അജൻറ്റോക്സ് -C2 കുറഞ്ഞ അളവിൽ സോഡിയം, പൊട്ടാസ്യം, അയൺ എന്നിവ അടങ്ങിയ കാറ്റാലിറ്റിക് ടൈറ്റാനിയ. ഊർജ്ജോത്പാദന ശാലകളിൽ സ്ഥിര കാറ്റലിസ്റ്റായും ക്ലോസ് കാറ്റാലിസിനും (Claus Catalysis) വാഹനങ്ങളിലെ പുകമലിനീകരണം കുറയ്ക്കാനുള്ള കാറ്റലിസ്റ്റായും നിറമുള്ള പിഗ്മെന്റ്സ് ഉത്പാദിപ്പിക്കാനും ഇലക്ട്രോണിക്സ് വ്യവസായത്തിലും ഉപയോഗിക്കുന്നു.
അജൻറ്റോക്സ് – CV1 വാഹനങ്ങളിലെ പുക നിയന്ത്രണത്തിൽ യൂറോ-5 യ്ക്ക് മുകളിലുള്ള നിലവാരം നിലനിർത്താനാവശ്യമുള്ള ഉയർന്ന പ്രതല വിസ്തീർണ്ണമുള്ള വനേഡിയം പെന്റോക്സൈഡ് (V2O5) കലർന്ന കാറ്റലിസ്റ്റ്.
അജൻറ്റോക്സ് – CW1 ടങ്സ്റ്റൺ/ കാറ്റാലിറ്റിക് ടൈറ്റാനിയ മിശ്രിതത്തിലൂടെ അമോണിയ കടത്തിവിട്ട് നടത്തുന്ന സെലക്ടീവ് കാറ്റാലിറ്റിക് റിഡക്ഷൻ (SCR ) ന് ഉപയുക്തമായ കാറ്റലിസ്റ്റ്. ഊർജ്ജോത്പാദന ശാലകളിലെയും വാഹനങ്ങളിലെയും പുകയിലെ നൈട്രസ് ഓക്സൈഡ് വാതകങ്ങളെ ദൂരീകരിക്കാൻ ഉപയോഗിക്കുന്നു.
അജൻറ്റോക്സ് – CW2ടങ്സ്റ്റൺ/ കാറ്റാലിറ്റിക് ടൈറ്റാനിയ മിശ്രിതത്തിലൂടെ അമോണിയ കടത്തിവിട്ട് നടത്തുന്ന സെലക്ടീവ് കാറ്റാലിറ്റിക് റിഡക്ഷൻ (SCR ) ന് ഉപയുക്തമായ കാറ്റലിസ്റ്റ്. പുത്തൻ ആഗോള നിയന്ത്രണങ്ങൾക്ക് അനുയോജ്യമായ രീതിയിൽ 10 % ടങ്സ്റ്റൻ ട്രയോക്സൈഡ് (WO3) അടങ്ങിയ പുത്തൻ തലമുറ കാറ്റലിസ്റ്റ്. ഊർജ്ജോത്പാദന ശാലകളിലെയും വാഹനങ്ങളിലെയും പുകയിലെ നൈട്രസ് ഓക്സൈഡ് വാതകങ്ങളെ ദൂരീകരിക്കാൻ ഉപയോഗിക്കുന്നു.
രാസനാമം
കാറ്റാലിറ്റിക് ടൈറ്റാനിയ – അൾട്രാഫൈൻ ടൈറ്റാനിയം ഡയോക്സൈഡും തിരഞ്ഞെടുത്ത മറ്റ് ഘടകങ്ങളും.
ക്രിസ്റ്റൽ രൂപം – അനട്ടൈസ്
CAS No- 13463-67-7
സ്വഭാവങ്ങളുംരാസഘടകങ്ങളും
Characteristics | C1 | C2 | CV1 | CW1 | CW2 |
Titanium Dioxide Content- min % | 84 | 95 | |||
Specific Gravity- g/cc | 3.76 | 3.76 | 3.76 | 3.76 | 3.76 |
Specific Surface Area- m2/g | 250-350 | 90 | 250-300 | 90 | 90 |
Loss on Ignition- max % | 16 | 4 | 16 | 4 | 4 |
SO4– % | 2-3 | 1.5 | 2 | 1.5 | 1.5 |
K2O – ppm max | 100 | 100 | 100 | 100 | |
Na2O- ppm max | 100 | 100 | 100 | 100 | |
Equivalent oxide composition- TiO2/ V2O5 | 96 / 4 | ||||
Equivalent oxide composition- TiO2/ WO3 | 95 / 5 | 90 / 10 |